തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ
Aug 21, 2025 10:26 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് സ്ഥാപിക്കുന്നതിനും വ്യവസായ വകുപ്പിന്റെ സഹായത്തോടെ കോളേജില്‍ ക്യാമ്പസ് പാര്‍ക്ക് ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും.

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ട്രാൻസ്ലേഷണൽ റിസർച്ച് & കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്, ട്രെയിനിംഗ് & സ്കില്‍ ഡെവലപ്മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ കേരള ഫ്യൂച്ചര്‍ ടെക്നോളി ഹബ് നടപ്പാക്കുന്നത് സംബന്ധിച്ച കണ്‍സെപ്ട് നോട്ട് യോഗം അംഗീകരിച്ചു.

50 കോടി രൂപയുടെ പ്രോജക്ട് സഹകരണ വകുപ്പ് മുഖേന ക്യാബിനറ്റിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതിനും തുടര്‍ന്ന് വിശദമായി ഡി.പി.ആര്‍ തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കും.

മെഡിക്കല്‍ ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്ററിജന്‍സ്, സെന്‍സര്‍ ടെക്നോളജി മുതലായ മേഖലകളില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകും.

ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡെവലപ്പറെ കണ്ടെത്തുന്നതിനും വ്യവസായ വകുപ്പുമായി തുടര്‍ ചര്‍ച്ച നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.സ്കില്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട് അസാപിന്റെ സേവനം പ്രയോജനപ്പെടുത്തും.

സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. എ. ഷൈല, വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ സിമി സി. എസ്., കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എബി ഡേവിഡ്, അസി. പ്രൊഫ. ഡോ. ഉമേഷ് പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Speaker Adv. A. N. Shamseer says that Future Tech Park and Campus Industrial Park will be started at Thalassery Engineering College.

Next TV

Related Stories
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി.

Aug 21, 2025 02:17 PM

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം തുടങ്ങി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം...

Read More >>
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

Aug 21, 2025 11:10 AM

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ;  മൊബൈല്‍ ഫോണ്‍ പിടികൂടി

Aug 21, 2025 10:49 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ; മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ; മൊബൈല്‍ ഫോണ്‍...

Read More >>
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

Aug 20, 2025 09:30 PM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ പ്രതിഷേധ ധർണ...

Read More >>
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Aug 20, 2025 09:08 PM

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും  പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ ജോർജ്

Aug 20, 2025 02:26 PM

സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall