തിരുവനന്തപുരം : സെപ്റ്റംബർ ഒന്ന് മുതൽ കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഒപി കൗണ്ടർ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അതുകൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.


സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്ന്‍റ്മെന്‍റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കിയിട്ടുണ്ട്
Minister Veena George says that special OP counters will be opened in all government hospitals for senior citizens from September 1st.