(www.thalasserynews.in)ഓട്ടത്തിനിടയിൽ നിയന്ത്രണം തെറ്റിയ കാർ എതിരെ വന്ന സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചസംഭവത്തിൽ കാറോടിച്ചയാൾക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.
കതിരൂർ ചോയ്യാടത്തെ ബിന്ദു നിവാസിൽ ഇ.കെ.ബൈജുവിന്റെ (48] പേരിൽ ഭാരതീയ ന്യായ സംഹിതയിലെ 281,106 (1), 125 (a), 125 (b) വകുപ്പുകളിലാണ് കേസെടുത്തത്ത്. അശ്രദ്ധമായി വാഹനമോടിച്ച് ഒരാൾ മരണപ്പെടാനിടയാക്കിയതും മന:പൂർവ്വമല്ലാത്ത നരഹത്യ ഉൾപെടെയുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്.
ബൈജുവിനെ ഉടൻ അറസ്റ്റ് ചെയ്യും. കതിരൂർ ഇൻസ്പക്ടർ ഹരിദേവാണ് കേസന്വേഷിക്കുന്നത്. കതിരൂരിനടുത്ത പൊന്ന്യം സ്രാമ്പിയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കതിരൂര്‍ ആറാം മൈലിലെബൈത്ത് അല്‍ ഉമയ്യയില്‍ എ.പി മൊഹത്തീബ് (46) ആണ് മരണപ്പെട്ടത്.
മൊഹത്തീബിന്റെ ഭാര്യ രോഷ്ന, മക്കൾ ഫാത്തിമ( 10 ), അർഹും (2) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലാണുള്ളത്. കൂത്തുപറമ്പ് ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പി.വൈ.03.ബി, 8555 കാറാണ് അപകടം വരുത്തിയത്.
വളവു പാറ റോഡിലൂടെ കുതിച്ച കാർ പൊന്ന്യം സ്രാമ്പിക്കടുത്ത് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എൽ .58 - സെഡ്, 237 നമ്പർ സ്വിഫ്റ്റ് കാറിലാണ് ആദ്യം ഇടിച്ചത്. വെട്ടിക്കുന്നതിനിടയിലാണ് എതിരെ വന്ന കെ.എൽ. 58.വി. 3048 സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്.
A scooter rider died after being hit by an out-of-control car in Thalassery





.gif)

































