തലശേരി:(www.panoornews.in) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
തലശേരി ബ്രാഞ്ച് 2ന് മുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്ഏജന്റുമാരുടെ വെട്ടിക്കുറിച്ച കമ്മീഷൻ പുനസ്ഥാപിക്കുക, ഗ്രൂപ്പ് ഇൻഷൂറൻസ് പ്രായപരിധി ഉയർത്തുക,മിനിമം SA ഒരു ലക്ഷമാക്കി പുതിയ പോളിസികൾ ലഭ്യമാക്കുക,


LICAOI യുടെ ചാർട്ടർ ഓഫ് ഡിമാൻഡ്സ് അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. സോണൽ സെക്രട്ടറി പി.എൻ സുധാകരൻ ഉദ്ഘാടനം ചെയ്തു. സി.വി സൂരജ് അധ്യക്ഷത വഹിച്ചു. എ.പി സാവിത്രി, പ്രസീത, കെ.രവീന്ദ്രൻ, കെ.അജിത്കുമാർ എന്നിവർ സംസാരിച്ചു.കെ.സതീശൻ സ്വാഗതം പറഞ്ഞു.
Agents organized a protest sit-in in Thalassery under the leadership of the LIC Agents Organization of India (CITU), raising various demands.