തലശ്ശേരി:(www.panoornews.in)തലശ്ശേരി കൊടുവള്ളി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് എസ്.എസ്. കെ പദ്ധതിപ്രകാരം പ്രീ പ്രൈമറി വിഭാഗത്തിന് ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനവും സ്കൂളിന് അനുവദിച്ച ഐ ലാബ് കൈമാറ്റവും നഗരസഭ ചെയർപേഴ്സൻ കെ. എം. ജമുനാറാണി നിർവഹിച്ചു.
വാർഡ് കൗൺസിലർ ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി സൗത്ത് ഉപജില്ല ബി.പി.സി ടി.വി. സഖീഷ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് എ.ടി. ഫിൽഷാദ്, ഹെഡ്മാസ്റ്റർ റിയാസ് ചാത്തോത്ത്, സ്റ്റാഫ് സെക്രട്ടറി ടി. വിനീഷ്, എസ്.എസ്.കെ ട്രെയിനർ ജയരാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. നിഷീദ് സ്വാഗതവും സി.എം. ഷെറീന നന്ദിയും പറഞ്ഞു.
The inauguration of electronic equipment was held at Koduvally Govt. Vocational HSS.