തലശേരി:(www.thalassserynews.in)ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി രണ്ട് മൊബൈൽ ഫോണുകൾ കവർച്ച ചെയ്‌തതായി പരാതി. തിരുവങ്ങാട് മട്ടാമ്പ്രത്ത് കിച്ചൺ എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ താമസിക്കുന്ന ബീഹാർ പ്രാൺപൂർ സ്വദേശി നവാബ് ഹുസൈൻ (26) പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
21ന് രാത്രി 12 മണിക്കും 22ന് പുലർച്ചെ ഒരു മണിക്കും ഇടയിലുള്ള സമയത്ത് മുസ്‌താഖി എന്നയാൾ മുറിയിൽ അതിക്രമിച്ചുകയറി നവാബ് ഹുസൈൻ്റെ 13,000 രൂപ വിലവരുന്ന മൊബൈൽ ഫോണും, കൂടെ ജോലി ചെയ്യുന്ന മോട്ടിബുർ റഹ്മാൻ എന്നയാളുടെ 24,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർച്ച ചെയ്‌തുവെന്നാണ് പരാതി
Complaint alleging that a person broke into the room of a foreign worker in Thalassery and stole his mobile phones