തലശേരി മത്സ്യ മാർക്കറ്റ് തലായിലേക്ക് മാറ്റുമെന്ന് സ്പീക്കർ അഡ്വ.എ എൻ ഷംസീർ ; ആരു മൈക്ക് കെട്ടി സംസാരിച്ചാലും, അക്രമിച്ചാലും തീരുമാനത്തിൽ മാറ്റമില്ലെന്നും സ്പീക്കർ

തലശേരി മത്സ്യ മാർക്കറ്റ് തലായിലേക്ക് മാറ്റുമെന്ന് സ്പീക്കർ അഡ്വ.എ എൻ ഷംസീർ ; ആരു മൈക്ക് കെട്ടി സംസാരിച്ചാലും, അക്രമിച്ചാലും തീരുമാനത്തിൽ മാറ്റമില്ലെന്നും സ്പീക്കർ
Aug 23, 2025 02:36 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി ഫിഷ്മാർക്കറ്റും മൊത്തവില്പന കേന്ദ്രവും തലായിലേക്ക് മാറ്റുമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ.കായികമായി തന്നെ അക്രമിച്ചാലും തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും സ്പീക്കർ വ്യക്തമാക്കി.ഇലക്ട്രിക് ഫിഷ് വെൻഡിംഗ് ഓട്ടോ കിയോസ്ക് വിതരണ ഉദ്ഘാടനം തലായി ഹാർബറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.

തലശേരി ഫിഷ് മാർക്കറ്റും മൊത്തവില്പന കേന്ദ്രവും തലായിലേക്ക് മാറ്റുക എന്ന ലക്ഷ്യം വിജയത്തിലെത്തിക്കാൻ രാഷ്ട്രീയത്തിനപ്പുറം എല്ലാവരും യോജിച്ച് പ്രവർത്തിക്കണം.

150 കോടിയോളം രൂപയുടെ വികസനമാണ് തലായി ഹാർബറിൽ നടപ്പിലാക്കുന്നത്. അതിൻ്റെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കണം. എല്ലാവർക്കും മത്സ്യം വിൽക്കാൻ കഴിയുന്ന രീതിയിലേക്ക് മാറണം എന്നും സ്പീക്കർ പറഞ്ഞു. തലശേരി നഗരസഭാധ്യക്ഷ ജമുനാ റാണി ടീച്ചർ അധ്യക്ഷയായി. കെ.എസ്.സി.എ ഡി.സി കോഴിക്കോട് റീജ്യണൽ മാനേജർ കെ.ബി രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു.


കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗുനു, തലശ്ശേരി ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ എ കെ സംഗീത, തലശ്ശേരി നഗരസഭ 41-ാം വാർഡ് കൗൺസിലർ ജിഷ ജയചന്ദ്രൻ, 46-ാം വാർഡ് കൗൺസിലർ ടെൻസി നോമിസ്, പി.പി.ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.



മത്സ്യബന്ധന രംഗത്ത് സുസ്ഥിരവും ഉത്തരവാദിത്ത പൂർണ്ണവുമായ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്ത ത്തോടെ ആവിഷ്കരിച്ച ബൃഹത് പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന.

സംസ്ഥാനത്ത് 9 മത്സ്യഗ്രാമങ്ങളെയാണ് പ്രസ്തു‌ത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കണ്ണൂർ ജില്ലയിൽ തലശേരി ചാലിൽ ഗോപാലപ്പേട്ട മത്സ്യ ഗ്രാമമാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുത്തത്.

5.6 കോടി രൂപയാണ് സൗജന്യ ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്ക‌്

പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. യൂണിറ്റ് ഒന്നിന് 7.8ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക്ക് ഓട്ടോ കിയോസ്‌ക് തെരഞ്ഞെടുക്കപ്പെട്ട 5 ഗുണഭോക്താക്കൾക്ക് മൊത്തം 39 ലക്ഷം രൂപ ചെലവഴിച്ചാണ് വിതരണം ചെയ്തത്.

ഒറ്റതവണ ചാർജിൽ 130 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 250 കിലോഗ്രാമിലേറെ ഭാരം വഹിക്കുവാനും ശേഷിയുണ്ട്.


മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനും വരുമാന വർദ്ധനവിനുമായി 150 ഐസ് ബോക്സുകൾ ഇതിനോടകം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താവിന് 100% സബ്‌സിഡിയോട് കൂടിയാണ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്യുന്നത്.

പ്രസ്തു‌ത പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് ചുമതലപ്പെ ടുത്തിയിട്ടുളളത്

Speaker Adv. A N Shamseer says Thalassery fish market will be shifted to Thalai; Speaker says no matter who speaks through a microphone or attacks, there will be no change in the decision

Next TV

Related Stories
കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

Aug 23, 2025 06:55 PM

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Aug 23, 2025 11:21 AM

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Aug 22, 2025 12:09 PM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ...

Read More >>
വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ

Aug 22, 2025 10:19 AM

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ ...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

Aug 21, 2025 10:26 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
Top Stories










//Truevisionall