തലശ്ശേരി: ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.ഓണം സ്പെഷൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് റെയിഞ്ചിലെ ഇൻസ്പെക്ടർ ഇ.പി.വിപിൻ്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടത്തിയ പരിശോധനയിൽ ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ സ്വദേശി അശ്വിൻ കെ ഷീജൻ (21) എന്ന യുവാവിനെയാണ് ഒരു കിലോയിലേറെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.


ഉളിക്കൽ വയത്തൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണിയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മൽ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ സി.ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ് ,സി.വി. പ്രജിൽ, പി.വി. അഭിജിത്ത്, പി.പി. വിജിത എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Huge cannabis bust; Excise arrests youth with over one kilo of cannabis