തലശ്ശേരി : (www.thalasserynews.in)ദേശിയ പാതയിൽ ധർമ്മടം മീത്തലെ പീടിക ബേസിക് സ്കൂളിന് സമീപമുള്ള മെയ്ൻ ട്രാൻസ്ഫോർമർ പുലർച്ചെ അമിത വേഗതയിലെത്തിയ മീൻ ലോറി ഇടിച്ചു തകർന്നു.
ഇതേ തുടർന്ന് ധർമ്മടം പ്രദേശഞ്ഞ് വൈദ്യുതി ബന്ധം താറുമാറായി. കണ്ണൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് എതിർ ഭാഗത്തെ കോളേജ് മതിലിലിടിച്ച ശേഷം മുൻഭാഗം വെട്ടിത്തിരിഞ്ഞാണ് ട്രാൻസ്ഫോർമറിനിടിച്ചത്. അപകടത്തിൽ ഫ്യൂസ് കത്തി വൈദ്യുതി നിലച്ചതിനാലാണ് വൻ അപകടം ഒഴിവായത്.തിരക്കേറിയ റോഡിൽ ഈ സമയം മറ്റു വാഹനങ്ങളില്ലാത്തതും രക്ഷയായി.
A speeding fish truck on the national highway destroyed a transformer; power supply disrupted in Dharmadam