തലശ്ശേരി : (www.panoornews.in)2025 നവംബർ മാസംമുതൽ ഒരുവർഷം നീളുന്ന എസ് എൻ പുരം ശ്രീനാരായണ വായനശാല സപ്തതിയാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൽ തലശ്ശേരി കൊളശ്ശേരി ജിഷ്ണു കെ കെ രൂപകല്‍പ്പന ചെയ്ത ലോഗോ ഒന്നാം സ്ഥാനം നേടി.
ലോഗോ പ്രകാശനം സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ കെ വി മനോജ് നിർവ്വഹിച്ചു. സംഘാടക സമിതിചെയർമാൻ മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വ വി പ്രദീപ്, പ്രസ്സ് ഫോറം സെക്രട്ടറി അനീഷ് പാതിരിയാട്, യു ബ്രിജേഷ്, സംഘാടക സമിതി ജനറൽ കൺവീനർ രമേശൻ പനോളി, പനോളി ആണ്ടി, ടി മനോഹരൻ, സി എൻ പ്രജിത്ത്, സി രാജൻ എന്നിവർ സംസാരിച്ചു
Sree Narayana Library, Vadakkumpad, celebrates its seventh anniversary; Logo unveiled