(www.thalasserynews.in)വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച എകെഎഎസ് ജിവിഎച്ച് എസ് എസ്സില്‍ നടക്കും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും പയ്യന്നൂര്‍ നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള രാവിലെ 10 മണിക്ക് ടി. ഐ. മധുസൂധനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 35 കമ്പനികളിലെ 180 ലധികം തസ്തികകളിലായി 800 ലധികം തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ നൂറിലധികം വിദേശ തൊഴിലവസരങ്ങളും ജോബ് ഫെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പത്താം തരം മുതല്‍ ബിരുദ- ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും ഐടിഐ, പോളിടെക്നിക്, ബിടെക് യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഗ്രാഫിക് ഡിസൈനര്‍, വെബ് ഡവലപ്പര്‍, ടെക്‌നിക്കല്‍ കോഡിനേറ്റര്‍, ഓട്ടോമൊബെല്‍ ടെക്‌നീഷ്യന്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, മൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍വീസ് എന്‍ജീനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ടെലികോളര്‍, ലാബ് ടെക്‌നീഷ്യന്‍, ജനറല്‍ നഴ്‌സിംഗ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങള്‍.
ജോബ് ഫെയറില്‍ പങ്കെടുക്കുന്ന ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമയുള്ള 30 പേരെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഇന്റേണ്‍ഷിപ്പിനു തെരഞ്ഞെടുക്കും. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴിലന്വേഷകര്‍ https://forms.gle/hoKF4pEU2ZYALfjq5 എന്ന ഗൂഗിള്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്.
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ''വിജ്ഞാന കേരളം'' പദ്ധതിയുടെ ഭാഗമായി, അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സെപ്റ്റംബര്‍ 21 ന് രാവിലെ 9.30 മുതല്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. https://forms.gle/6JExSscins83qv3w9 ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹാജരാകണം. തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 949599971
Job fair begins in Kannur with many job opportunities on foreign soil