തലശ്ശേരി : (www.thalasserynews.in)മോഹൻലാലിന് അനുമോദനവുമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീറും .ഫാൽക്കെ അവാർഡിന് അർഹനായ മോഹൻലാലിന് അഭിനന്ദനങ്ങൾ
മോഹൻലാൽ എന്ന മഹാനടനെ, മലയാളികൾ പൂർവ്വാധികം ഇഷ്ടത്തോടെ ചേർത്തുപ്പിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത് എന്നത് മലയാളികളുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നു.


ഓരോ കഥാപാത്രത്തിനു വേണ്ടിയും അദ്ദേഹം നടത്തിയിട്ടുള്ള തയ്യാറെടുപ്പിനും അദ്ദേഹത്തിൻ്റെ അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമാണിത്. അദ്ദേഹത്തിൻ്റെ ഈ നേട്ടത്തിൽ മലയാള സിനിമയ്ക്കും മലയാളികൾക്കാകെയും അഭിമാനിക്കാം.
അദ്ദേഹത്തിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Phalke Award; Assembly Speaker A N Shamseer congratulates Mohanlal