കോഴിക്കോട്:(www.panoornews.in)കല്ലാച്ചി വരിക്കോളിയിൽ വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകൂട്ടം. പിന്നാലെ എത്തിയ തെരുവുനായയെ കണ്ട് ഓടിമാറിയതിനാൽ വിദ്യാർഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയും വട്ടോളി നാഷണൽ ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ പെൺകുട്ടിക്കു നേരയാണ് തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിക്കാൻ എത്തിയത്.
കഴിഞ്ഞ ദിവസം രാവില സ്‌കൂളിലേക്ക് പോവുമ്പോഴായിരുന്നു നായകൾ പാഞ്ഞടുത്തത്. അക്രമിക്കാൻ ശ്രമിച്ച നായകൾക്ക് നേരെ സ്കൂൾ ബാഗ് വലിച്ചെറിഞ്ഞ് വിദ്യാർഥിനി ഓടി രക്ഷപ്പെട്ടെങ്കിലും നായകൾ പിന്നാലെ ഓടി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വലിച്ചെറിഞ്ഞ ബാഗ് നായ കടിച്ചുകൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. നാദാപുരം, കല്ലാച്ചി തുടങ്ങി പ്രധാന ടൗണുകളിൽ ഉൾപ്പെടെ തെരുവ്നായ ശല്യം രൂക്ഷമാണ്. മുൻപും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. നാദാപുരം , കല്ലാച്ചി, വാണിമേൽ , വളയം ഭാഗങ്ങളിലാണ് തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
A pack of stray dogs attacked a student in Kallachi; she barely escaped.