(www.panoornews.in)ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി കതിരൂർ പഞ്ചായത്തും, കതിരൂർ ആയുർവേദ ഡിസ്പെൻസറി യും, തലശേരി ആയുർവേദ മെഡിക്കൽ അസോസിയേഷനും സംയുക്തമായി ആയുർവേദ ബോധവത്കരണ ക്ലാസും,ഫുഡ് എക്സ്പോയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഭാസ്ക്കരൻ കൂരാറത്ത് അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി പി സനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ആഹാരവും ആയുർവേദവും എന്ന വിഷയത്തിൽ ഡോ. ലിനീഷ , ഡോ. സെബിന എന്നിവർ ക്ലാസ് എടുത്തു. കതിരൂർ മെഡിക്കൽ ഓഫീസർ ഡോ. സബീന സ്വാഗതവും യോഗ ട്രെയിനർ ചരിശ്മ നന്ദിയും പറഞ്ഞു.
An awareness class and food expo were organized as part of the Ayurveda Day celebrations in Kathiroor.