തലശ്ശേരി:(www.thalasserynews.in)സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ ദ്വിദിന 'കിഡ്സ് അത് ലെറ്റിക്സ് ' അധ്യാപകർക്കുള്ള എസ് ആർ ജി പരിശീലനം പാരീസ് പ്രസിഡൻസിയിൽ തുടങ്ങി.
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കായിക ക്ഷമത കൈവരിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ 9424 പ്രൈമറി, വിദ്യാലയങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന സ്പോർട്സ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഉപകരണങ്ങൾ ശാസ്ത്രീയമായ രീതിയിൽ കുട്ടികൾ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്.
സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ ഇ അനുലേഖ സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഇ സി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് അഡീഷണൽ ഡയറക്ടർ ഡോ. സി എസ്.പ്രദീപ് , എസ് സി ആർ ടി. റിസർച്ച് ഓഫീസർ ഡോ. പി ടി അജീഷ് എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് നന്ദി പറഞ്ഞു. 8 ആർ പി മാരും ഏഴ് ജില്ലകളിൽ നിന്നായി 56 പേരും പങ്കെടുക്കുന്നുണ്ട്.
Samagra Shiksha Kerala's playground; Kids Athletics training begins in Thalassery