കണ്ണൂർ: ജിഎസ്ടി നിരക്കിൽ ഇളവ് ലഭിച്ചതോടെ പാൽ ഉത്പന്നങ്ങളുടെ വില കുറച്ച് മിൽമ.പാൽ ഉത്പന്നങ്ങളുടെ വിലയിൽ വലിയ മാറ്റം വരുത്തിയാണ് മിൽമ ജിഎസ്ടി ഇളവിൻ്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നത്.


ഇതിൻ്റെ ഭാഗമായി നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിൽ അധികം ഉത്പന്നങ്ങളുടെ വിലയിൽ കുറവ് സംഭവിക്കും.ജിഎസ്ടി കൗൺസിൽ നികുതി നിരക്കുകൾ കുറച്ചതോടെ 700 ഉത്പന്നങ്ങളുടെ വില അമുൽ കുറച്ചിരുന്നു. ഇന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും
GST rate relief to the people; Milma reduces prices of milk products