തലശ്ശേരി:(www.thalasserynews.in) ഓണം - നബിദിനാഘോഷത്തോടനുബന്ധിച്ച്ജനറൽ ആശുപതിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണമൊരുക്കി
തലശ്ശേരി സി.എച്ച് സെന്റർ. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജി ഉദ്‌ഘാടനം ചെയ്തു. സി.എച്ച് സെന്റർ വൈസ് ചെയർമാൻ എൻ.പി. മുനീർ അധ്യക്ഷത വഹിച്ചു.


മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. മഹമൂദ്, റഷീദ് കരിയാടൻ, എൻ. മൂസ, എ.കെ. സക്കരിയ, സി.ഒ.ടി. ഫസൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി റഹ്ദാദ് മൂഴിക്കര സ്വാഗതവും പി.പി. സിറാജ് നന്ദിയും പറഞ്ഞു. റഷീദ് തലായി, മുനീർ കൈവട്ടം, വി.പി. റുഫൈസ്, നൗഷാദ് പൊന്നകം, ഹനീഫ പിലാക്കൂൽ, എ.വി. ഉമർ, മഹമൂദ് പാലിശ്ശേരി, ആബൂട്ടി അറയിലകത്ത്, അഷ്‌റഫ് ചമ്പാട്, എൻ. ദിൽഷാദ്, ടി.പി. നൗഷാദ്, അമീർ പുന്നോൽ എന്നിവർ
നേതൃത്വം നൽകി.
Onam - Prophet's Day Celebration; As usual, food was prepared for the patients and their relatives at Thalassery CH Center