തലശ്ശേരി:(www.thalasserynews.in)ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായാണ് സ്കൂളിൽ മാരത്തോൺ ഓട്ടം സംഘടിപ്പിച്ചത്.ഇന്ത്യൻ ഹോക്കി ഇതിഹാസമായ ധ്യാൻചന്ദിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മാരത്തൺ സ്കൂൾ പ്രിൻസിപ്പാൾ നൂറി പി. റഫീക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
യു.ടി സജാദ്, കെ.കെ സുനിൽ, പി.സി എബ്രഹാം, എ.ലീന, കെ.സി ദൃശ്യ, വി.കെ സോണിയ, എച്ച്. ഇനോട്ടോ, ടി.സി ജയജ എന്നിവർ നേതൃത്വം നൽകി.
A children's marathon was organized at Thalassery M. E. S. Bava Residential School.