(www.panoornews.in)ഓണക്കാലത്ത് നാട്ടിലെത്തിച്ചേരേണ്ട കേരളീയർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഷാഫി പറമ്പിൽ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
കേരളത്തിലെക്കുള്ള മുഴുവൻ ട്രെയിനുകളിലും ബുക്കിംഗ് തീർന്ന സാഹചര്യം ഉപയോഗപ്പെടുത്തി അന്തർ സംസ്ഥാന ബസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയരാൻ സാധ്യതയുണ്ട്.


ഇത് നാട്ടിലെത്തിച്ചേരേണ്ട വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണക്കാർക്ക് ഇത് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും, അവർക്ക് സഹായകരമാകുന്ന തരത്തിൽ ചെന്നൈ, ബാഗ്‌ളൂരു, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കേണ്ടത് അനിവാര്യമാണെന്നും എംപി കത്തിൽ കേന്ദ്രമന്ത്രിയെ അറിയിച്ചു
Shafi Parambil MP wrote a letter to the Railway Minister requesting special trains to be allowed during the festival season.