തലശേരി:(www.thalasserynews.in) പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയത്തിൻ്റെ മുൻ ചീഫ് രാജയോഗിനി ദാദി പ്രകാമണിജിയുടെ സ്മൃതി ദിനാർത്ഥം ബ്രഹ്മകുമാരി തലശ്ശേരിയുടെയും, ബ്ലഡ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തലശ്ശേരി ജനറൽ ഹോസ് പിറ്റൽ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പ് ഗൗരി സിസ്റ്ററിന്റെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭ ചെ യർപേഴസൺ കെ.എം. ജമുനറാണി ടീച്ചർ ഉദ്ഘാടനം ചെയ്‌തു. ശൈലജ, പി പി റിയാസ് മാഹി, ഷംസീർ പരിയാട്ട് എന്നിവർ സംസാരിച്ചു. പ്രിയ ബഹൻ സ്വാഗതവും ഷാനി ഭായ് നന്ദിയും പറഞ്ഞു. നിരവധി പേർ പങ്കെടുത്ത രക്തദാന ക്യാമ്പിന് റയീസ് സ് മാടപിടിക, ഗിരീഷ്, റെനീഷ്, ദിനേഷ് എന്നിവർ നേതൃത്വം നൽകി.
Blood donation camp held at Prajapitha Brahmakumaris Ishwariya Vishwavidyalaya, Thalassery