(www.thalasserynews.in)കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും സംഘടിപ്പിച്ചു. ധർമ്മടം ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ മാസ്റ്റർ പെരിങ്ങാടി
ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ധർമ്മടം മണ്ഡലം പ്രസിഡന്റ് കെ ടി സുധീർ കുമാർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ഓഡിറ്റർ കെ പ്രഭാകരൻ, സംസ്ഥാന അംഗം ഗീത കൊമ്മേരി,ജില്ല വൈസ് പ്രസിഡന്റ് കെ കൃഷ്ണൻ


ധർമ്മടം ബ്ലോക്ക് പ്രസിഡൻ്റ് കെ. വി ജയരാജൻ, തലശ്ശേരി മണ്ഡലം പ്രസിഡന്റ് പി വി വത്സലൻ, സെക്രട്ടറി കെ ഭരതൻ, മഹിള കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡണ്ട് ഹേമലത
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി കെ ദിലീപ് കുമാർ സ്വാഗതവും എ വി പ്രേമകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
The Kerala State Service Pensioners Association organized a family get-together and Onam celebration in Dharmadam Mandal.