Aug 26, 2025 09:13 PM

തലശേരി:(www.thalasserynews.in)കണ്ണൂര്‍-തോട്ടട-തലശേരി റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ് പണിമുടക്ക്.ദേശീയപാത വികസന പ്രവൃത്തിയുടെ പേരില്‍ നടാലില്‍ ദേശീയപാത 66 ലേക്കുള്ള പ്രവേശനം ഇന്ന് വീണ്ടും തടഞ്ഞതിനെ തുടര്‍ന്നാണ് സമരം. മൂന്നാം തവണയാണ് നടാലില്‍ ദേശീയപാത 66ലേക്കുള്ള പ്രവേശനം തടഞ്ഞ് ബസ്സുകള്‍ വഴി തിരിച്ച് വിടുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം നടത്തുന്നത്. നേരത്തെ ദേശീയപാത അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുവഴിയുള്ള പ്രവേശനം തുറന്ന് നല്‍കാമെന്ന ഉറപ്പില്‍ ബസ് തൊഴിലാളികള്‍ സമരം പിൻവലിക്കുകയായിരുന്നു.

ഇതോടെ ഇന്ന് രാവിലെ പതിനൊന്നോടെ ബസുകള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു. കണ്ണൂരില്‍ നിന്ന് തോട്ടട വഴി തലശേരിയിലേക്ക് വരുന്ന ബസുകളെ നടാല്‍ റെയില്‍വേ ഗേറ്റ് കടന്ന് ഇടത്തോട്ട് പഴയ ബൈപ്പാസ് റോഡ് വഴി 500 മീറ്റര്‍ കഴിഞ്ഞ് പുതിയ ദേശീയ പാതയിലേക്ക് കടത്തി വിടുകയാണ് ചെയ്തത്.

ഇതോടെ ബസുകള്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായി. പെട്ടെന്നുള്ള ബസ് സമരത്തില്‍ യാത്രക്കാരും ഏറെ വലഞ്ഞു. ഒരു കെ.എസ്.ആര്‍.ടി.സി സര്‍വിസുപോലുമില്ലാത്ത ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തിയാല്‍ ജനങ്ങളുടെ തെല്ലൊന്നുമല്ല വലയുന്നത്. ദേശീയപാത 66 ലേക്കുള്ള പ്രവേശനം തുറന്ന് നല്‍കിയില്ലെങ്കില്‍ സമരം തുടരാനാണ് ബസ് തൊഴിലാളികളുടെ തീരുമാനം.


Private buses to strike again tomorrow on Thalassery Thottada-Kannur route

Next TV

Top Stories










//Truevisionall