(www.panoornews.in)സർസയ്യിദ് കോളേജിലെ വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ മൂന്ന് യുവാക്കളെ വിവിധ വകുപ്പു കൾ പ്രകാരം 12 വർഷവും, ഏഴ് മാസം തടവിനും പതിനാറായിരം രൂപ പിഴ അടക്കാനും ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി. നിസ്സാർ അഹമ്മദ് ശിക്ഷിച്ചു. കേസിലെ അഞ്ചാം പ്രതി സൻജിദ് സയ്യിദിനെ (35) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതിവിട്ടയച്ചു.
രണ്ടാം പ്രതി തിരുവട്ടക്കാരൻ കെ.ടി. മൻസൂറിൻ്റെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും. പ്രതി കേസ് വിചാരണ വേളയിൽ ഹാജരായിരു ന്നില്ല. തളിപറമ്പിലെ ചുള്ളിയോടൻ പൊട്ടിച്ചി മുഹമ്മദ് നാഹ സി.പി. (33) മണ്ടേൻകീരിക്കകത്ത് എം.കെ.മജീദ് (33) കൊടിയിൽ താഹസീൻ കെ.( 33 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.


2017 ഏപ്രിൽ 4 ന് ഉച്ചക്ക് ഒന്നര മണിയോടെ തളിപറമ്പ് ബസ്സ് സ്റ്റോപ്പിനടുത്ത് വെച്ചാണ് കേസിനാസ്‌പദമായ സംഭവം.തളിപറമ്പ് സർസയ്യിദ് കോളേജിൽ പഠിക്കുകയായിരുന്ന ആലക്കോട് സ്വദേശിയായ ലാൽജിത്ത് സഹപാഠിയായിരുന്ന പെൺ സുഹൃത്തുമായി സംസാരിച്ച് നിൽക്കുന്നത് കണ്ട് പ്രതികൾ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുകയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു എന്നാണ് കേസ്.
ലാൽജിത്ത് പരിക്കേറ്റ് ഏ കെ ജി.ആശുപത്രിയിൽ ചികിൽസ തേ ടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത്‌കുമാർ ഹാജരായി. അഞ്ചാം പ്രതിക്ക് വേണ്ടി അഡ്വ വിജിത്ത് ബിജു ഹാജരായി.
Moral hooliganism against a student; Three youths sentenced to imprisonment and fine