തലശ്ശേരി:(www.thalasserynews.in)ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ജന്മ നാട്ടിലെത്തിയ കെ സൈനുൽ ആബിദിന് മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളുടെയും, നൂറു കണക്കിന് പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
കനത്ത മഴയെ പോലും അവഗണിച്ച് നടന്ന ഇത്തരമൊരു പൗര സ്വീകരണം തലശേരിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു. സഹായഹസ്തങ്ങളിലൂടെ ഒട്ടേറെ പാവപ്പെട്ടവരുടെ മനസിൽ ഇടം നേടിയ ആബിദ്ദീന് അവരുടെ പ്രാർത്ഥനകളും പുതിയ സ്ഥാനലബ്ധിക്ക് തുണയായി.
മത സംഘടന എന്ന ക്ലീഷേയിൽ ഒതുങ്ങുമായിരുന്ന മുസ്ലിംലീഗിനെ ജനകീയമാക്കുന്നതിൽ സൈനുൽ ആബിദ്ദീൻ വഹിച്ച പങ്ക് നിസ്തുലമാണ്. അതു കൊണ്ട് തന്നെ സൈനുൽ ആബിദ്ദീന് അദ്ദേഹമർഹിക്കുന്ന പൗരസ്വീകരണമാണ് തലശേരി നൽകിയത്.
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ എ ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എ കെ അബൂട്ടി ഹാജി, ജന സെക്രട്ടറി ഷാനിദ് മേക്കുന്ന്, ട്രഷറർ എൻ മഹമൂദ്, കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഡോ എൻ എ റഫീഖ് മാസ്റ്റർ, പി പി എ ഹമീദ്, പി വി റയീസ്, ധർമടം മണ്ഡലം ജന സെക്രട്ടറി ശകീർ മൗവ്വഞ്ചേരി, ഡോ സി പി നാസിമുദ്ദീൻ, കെ സി അഹമ്മദ്, പി കെ യൂസുഫ് മാസ്റ്റർ, റഹ്ദാദ് മൂഴിക്കര, കെ പി അബ്ദുൾ ഗഫൂർ, സുഹൈൽ ചങ്ങരോത്ത്, നൗഷാദ് കിടാരൻ, സി കെ പി
റയീസ്, ബഷീർ ചെറിയാണ്ടി, എൻ മൂസ, വി കെ ഹുസൈൻ, ഖാലിദ് മാസ്റ്റർ, പള്ളിക്കണ്ടി യൂസഫ് ഹാജി, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, അസീസ് വടക്കുമ്പാട്, സുലൈമാൻ പെരിങ്ങാടി, നസീർ പുത്തൂർ. എൻ പി മുനീർ, എൻ എ കരീം, ആർ അബ്ദുള്ള മാസ്റ്റർ, ഇ എ നാസർ, സമീർ പറമ്പത്ത്, മഹ്‌റൂഫ് ടി, വി ഹാരിസ്, നിസാർ പൂക്കോം, റംല ടീച്ചർ, അടിയോട്ടിൽ ഇബ്രാഹിം, ടി കെ ഹാരിസ്,
എ സി കുഞ്ഞബ്ദുള്ള, അക്ബർ പെരിങ്ങത്തൂർ, എൻ എ ഇസ്മായിൽ മാസ്റ്റർ, എം കെ മജീദ്, സി കെ പി മമ്മു, അഹമ്മദ് അൻവർ ചെറുവക്കര, മുനവ്വർ അഹമ്മദ്, പി സി റിസാൽ, അസ്‌ലം പെരിങ്ങാടി, കെ കുഞ്ഞിമൂസ, പി വി മഹ്മൂദ്, കുഞ്ഞിമൂസ കോടിയേരി, കെ പി സിദ്ദീഖ്, ദാവൂദ് കതിരൂർ, പി കെ ഹനീഫ, റഷീദ് തലായി, തഫ്ലീം മാണിയാട്ട്, റമീസ് നരസിംഹ, അഫ്നീജ്, റുഫൈസ്, കെ സി ഷെറീന, മുംതാസ് ചമ്പാട്, റാഷിദ ടീച്ചർ, തസ്‌നി എന്നിവർ സംബന്ധിച്ചു. വിമർശകരുടെയടക്കം വായടപ്പിച്ചുള്ള സ്വീകരണമായി തലശേരിയുടെ ചരിത്രത്തിൽ തന്നെ ഒളിമങ്ങാത്ത ചടങ്ങായി മാറി സ്വീകരണം.
K. Zainul Abidin, who visited his hometown for the first time after becoming the national vice-president of the Indian Union Muslim League, received a rousing welcome in Thalassery