തലശ്ശേരി:(www.thalasserynews.in) തലശ്ശേരി നോർത്ത് ഉപജില്ലയിലെ ഏക സർക്കാർ എൽ.പി.സ്കൂളായ കതിരൂർ പുല്ല്യോട് സി.എച്ച്. നഗറിലെ ഗവ.എൽ.പി. സ്കൂൾ ഹൈടെക്ക് മികവിലേക്ക്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ പുതുതായി നിർമ്മിച്ച മൂന്നാം നിലയുടെയും മൂന്നാം നിലയിൽ ഒരുക്കിയ സ്റ്റേജ്, ഓഡിറ്റോറിയം ഉൾപെടെയുള്ള സംവിധാനങ്ങളുടെയും ഉത്ഘാടനം ചൊവ്വാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ശതാബ്ദി നിറവിലെത്തിയ വിദ്യാലയത്തിന്റെ സാഹചര്യം ഇതോടെ മെച്ചപ്പെട്ട് മികവിൻ്റെ കേന്ദ്രമാകുമെന്ന് പ്രധാനാദ്ധ്യാപിക കെ.ശ്രീജയും, റിട്ട. ഡയറ്റ് ഫാക്കൽറ്റി എ. രവീന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടികളെ എത്തിക്കാൻ പ്രത്യേക വാഹന സൌകര്യമുണ്ട്-. പൂന്തോട്ടം, പാർക്ക്, കളിസ്ഥലം കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും വേറിട്ടരീതിയിൽ പ്രഭാത ഭക്ഷണവും നൽകി വരുന്നുണ്ട്. വാർഡ് മെമ്പർ എ. വേണുഗോപാലൻ പി. ശ്രീജേഷ്, കെ.ഷാജി മാസ്റ്റർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Kathiroor Pulyod Gov.LP. School and Hi-Tech; The third floor, stage and auditorium of the building built with the plan fund were inaugurated on Tuesday