തലശേരി:(www.thalasserynews.in) മുസ്ലിം സർവീസ് സൊസൈറ്റി ( എം എസ് എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരങ്ങാപ്പുറം എ വി കെ നായർ റോഡിലെ എം എസ് എസ് ജില്ലാ ആസ്ഥാന മന്ദിരമായ കുട്ട്യാമ്മു സെൻ്റർ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗം
എം എസ് എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. പി വി സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ പി സുബൈർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.


ജില്ലാ സെക്രട്ടറി എം സക്കരിയ സ്വാഗതം പറഞ്ഞു. എഞ്ചിനിയർ പി അബ്ദുൾ റസാക്ക്, പി എം അബ്ദുൽ ബഷീർ, പി ഒ ജാബിർ, പി എം അഷ്റഫ്, കാസിം മൂഴിക്കര, കെ ഖാലിദ്, എം ടി കെ മുഹമമദ് ഹാജി, വി കെ മുഹമ്മദ്, വി കെ ജവാദ് അഹമ്മദ്, പി എം സി മൊയ്തു ഹാജി, സി എ അബുബക്കർ,
സി ഒ ടി ഹാഷിം എന്നിവർ സംസാരിച്ചു.
MSS celebrated Independence Day in Thalassery