തലശേരി:(www.thalasserynews.in) തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കാസർകോഡേക്ക് വരികയായിരുന്ന KL 56 T 9966 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. സെയ്ദാർ പള്ളിയിലെ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിൻ്റെ മുൻവശത്തേക്കാണ് കാർ ഇരച്ചു കയറിയത്.


സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ചിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ യുവാവിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ KL 58 AL 6634 നമ്പർ ബൈക്ക് പൂർണ്ണമായും തകർന്നു. സി പി എം ഓഫീസിൻ്റെ മുൻവശവും തകർന്ന നിലയിലാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും, സി പി എം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. അർധരാത്രിയായതിനാലാണ് വൻ അപകടമൊഴിവായത്.
തലശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർകോട്ടെ ഡോക്ടറും, കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.
A car that went out of control in Thalassery smashed into the CPM branch office; the biker was also seriously injured, but a major accident was averted as it was midnight.