തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ
Jul 14, 2025 09:03 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)തലശേരി നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ ന്യൂമാഹി ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.ഐ ബിനുമോഹൻ രംഗത്തിറങ്ങിയത് കൗതുകമായി. കൂത്ത്പറമ്പ് ഭാഗത്തുനിന്നും തലശേരിക്ക് വരികയായിരുന്ന ബിനുമോഹൻ മണിക്കൂറോളമാണ് എരഞ്ഞോളി പാലത്തു നിന്നാരംഭിച്ച വാഹന ക്കുരുക്കിൽ കുടുങ്ങിയത്.

ഒടുവിൽ നിരങ്ങി നീങ്ങി ടൗൺഹാൾ ജംഗ്ഷനിലെത്തിയപ്പോൾ വാഹനങ്ങളുടെ തിക്കും തിരക്കുമായിരുന്നു. നാലുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ അനങ്ങാൻ പറ്റാത്ത വിധം കുരുങ്ങിയതോടെയാണ് സ്റ്റേഷൻ അതിർത്തി കാര്യമാക്കാതെ ബിനുമോഹൻ ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.

ശാസിച്ചും, ഉപദേശിച്ചും കൈ മെയ് മറന്ന് ഓടി നടന്ന മേലുദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസ് ഡ്രൈവറും ഓടിയെത്തി. ഏതാണ്ട് അര മണിക്കൂറോളം ഗതാഗതം നിയന്ത്രിച്ച ഇരുവരും മഴയെത്തിയതോടെയാണ് മടങ്ങിയത്. ദിവസവും വൈകീട്ട് നാലു മുതൽ മണിക്കൂറുകൾ നീളുന്ന ബ്ലോക്കാണ് തലശേരി മുതൽ എരഞ്ഞോളിപ്പാലം വരെ അനുഭവപ്പെടുന്നത്.

ടൗൺ ഹാൾ ജംഗ്ഷനിൽ പൊലീസുകാരെ നിയോഗിച്ചാൽ ഗതാഗത കുരുക്കിന് ആശ്വാസമാകും. എന്നാൽ ട്രാഫിക് പൊലീസ് സ്റ്റേഷനും, പൊലീസുകാരുമുണ്ടെങ്കിലും ഗതാഗത കുരുക്കുള്ളപ്പോൾ കാണാനില്ലാത്ത അവസ്ഥയാണ്.

Where is the Thalassery traffic police?; New Mahi police inspector clears traffic jam

Next TV

Related Stories
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ കെ. സൈനുൽ ആബിദീന് തലശേരിയിൽ  പ്രൗഡോജ്വല   സ്വീകരണം

Aug 17, 2025 07:06 PM

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ കെ. സൈനുൽ ആബിദീന് തലശേരിയിൽ പ്രൗഡോജ്വല സ്വീകരണം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ കെ. സൈനുൽ ആബിദീന് തലശേരിയിൽ പ്രൗഡോജ്വല ...

Read More >>
തലശേരിയിൽ നിയന്ത്രണം വിട്ട കാർ  സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി.

Aug 17, 2025 09:30 AM

തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി.

തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി....

Read More >>
കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക്  ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം  ചൊവ്വാഴ്ച

Aug 16, 2025 06:49 PM

കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക് ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം ചൊവ്വാഴ്ച

കതിരൂർ പുല്യോട് ഗവ.എൽ.പി. സ്കൂളും ഹൈടെക്ക് ; പ്ലാൻ ഫണ്ടിൽ പണിത കെട്ടിടത്തിന്റെ മൂന്നാം നിലയും സ്റ്റേജ്, ഓഡിറ്റോറിയവും ഉദ്ഘാടനം ...

Read More >>
തലശേരിയിൽ എം എസ് എസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു..

Aug 16, 2025 03:21 PM

തലശേരിയിൽ എം എസ് എസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു..

തലശേരിയിൽ എം എസ് എസ് സ്വാതന്ത്ര്യ ദിനം...

Read More >>
നവീൻ ബാബുവിന്റെ മരണത്തിൽ  കുറ്റപത്രത്തിൽ 13 പിഴവുകളെന്ന ഹരജിയുമായി  ഭാര്യ മഞ്ജുഷ ; ഹരജി  വിചാരണകോടതി പരി​ഗണിക്കും

Aug 16, 2025 02:05 PM

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രത്തിൽ 13 പിഴവുകളെന്ന ഹരജിയുമായി ഭാര്യ മഞ്ജുഷ ; ഹരജി വിചാരണകോടതി പരി​ഗണിക്കും

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രത്തിൽ 13 പിഴവുകളെന്ന ഹരജിയുമായി ഭാര്യ മഞ്ജുഷ ; ഹരജി വിചാരണകോടതി...

Read More >>
Top Stories

News Roundup

GCC News

//Truevisionall