(www.thalasserynews.in) 1948 മാർച്ച് 10ന് മദ്രാസിലെ രാജാജി ഹാളിൽ വെച്ച് മഹാനായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് രൂപം നൽകിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയുടെ 77 ആം വാർഷിക ദിനത്തിൽ പ്രഭാതഭേരി തലശ്ശേരി മുനിസിപ്പൽ മുസ്ലിം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ സി അഹമ്മദ് പതാക ഉയർത്തി മുൻസിപ്പൽ പ്രസിഡണ്ട് സി കെ പി മമ്മു, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തഫ് ലിം മണിയാട്ട്, മുൻസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ മുനവര്‍ അഹമ്മദ്, കെ സി ഷബീർ, ടി കെ ജമാൽ, വി ജലീൽ, റഹ്മാൻ തലായി, അഫ്സൽ മട്ടാബ്രം, മജീദ്, എന്നിവർ പങ്കെടുത്തു.
Thalassery Municipality Muslim League Committee celebrated Muslim League Foundation Day