തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും
Jan 18, 2025 02:22 PM | By Rajina Sandeep

തലശ്ശേരി:(www.panoornews.in) തലശ്ശേരി നഗരസഭാ പരിധിയിൽ തീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾ, അംഗൻവാടികൾ, ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത മറ്റ് 6 സ്ഥലങ്ങളിലും ഞായറാഴ്ചതീവ്ര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. രാവിലെ 7 മുതൽ 10 വരെ നടത്തുന്ന പരിപാടിയിൽ അതത് മേഖലയിലെ നഗരസഭാ കൌൺസിലർമാർ നേതൃത്വം വഹിക്കുമെന്ന് നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്ഥലത്തെ വ്യാപാരി സംഘടനാ പ്രതിനിധികൾ, രാഷ്ടിയ - സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹകരണവും സജീവതയും മെഗാ യജ്ജത്തിൽ ഉറപ്പു വരുത്തും.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് മാലിന്യമുക്ത നവകേരളം ജനകിയ കാമ്പയിന്റെ ഭാഗമായി നടത്തുന്ന നാളത്തെ തീവ്ര ശുചീകരണ യഞ്ജവും തുടർ പ്രവർത്തനങ്ങളും വഴി ഈ മാസം 26നകം ടൗണുകൾ സമ്പൂർണ്ണ ശുചിത്വമുള്ളതായും ഓഫീസുകളും വിദ്യാലയങ്ങളും സമ്പൂർണ്ണ ഹരിത സ്ഥാപനങ്ങളായും പ്രഖ്യാപിക്കും. ഇതോടൊപ്പം 300 ലധികം സ്പോട്ടുകൾ ശൂചികരണം നടത്തി നഗര സഭയാകെ മാലിന്യമുക്തമാക്കുമെന്ന് ചെയർപേഴ്സൺ കെ.എം. ജമുനാ റാണി നഗരസഭാ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈസ് ചെയർമാൻ എം.വി.ജയരാജൻ, നഗരസഭ സിക്രട്ടറി എൻ. സുരേഷ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും കൌൺസിലർമാരുമായ സി.സോമൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്, എൻ. രേഷ്മ, ടി.കെ.സാഹിറ, സി.ഒ.ടി.ഷബീർ, ടി.പി.ഷാനവാസ്, ബംഗ്ലാ ഷംസുദ്ദീൻ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Intensive cleaning campaign organized within Thalassery Municipality limits

Next TV

Related Stories
ബി കോം - ബിഎസ്ഇ  കമ്പ്യൂട്ടര്‍  സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും  സീറ്റുകള്‍  ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

Aug 27, 2025 01:03 PM

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് ; 30 നകം അപേക്ഷിക്കാം

ബി കോം - ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ...

Read More >>
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

Aug 27, 2025 11:43 AM

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ പോവുക.

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ; ഗതാഗത നിയന്ത്രണം, കുറ്റ്യാടി ചുരത്തിലൂടെ...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ ഇന്ന്  സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 27, 2025 11:32 AM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ...

Read More >>
വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ;  മൂന്ന് യുവാക്കൾക്ക് തടവും പിഴയും

Aug 27, 2025 10:26 AM

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും പിഴയും

വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം ; മൂന്ന് യുവാക്കൾക്ക് തടവും...

Read More >>
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 09:57 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ നാളെ  വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 26, 2025 09:13 PM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall