തലശ്ശേരി:(www.thalasserynews.in) വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കും വ്യാപാരി നേതാക്കൾക്കും കുരുക്ക് മുറുകുന്നു.പോലീസ് അന്വേഷണത്തിൽ പൊരുത്തക്കേട് ഇല്ലാത്ത സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകാൻ വ്യാപാരി സംഘം നിക്ഷേപകർ തീരുമാനിച്ചു.
തട്ടിപ്പ് നടന്ന സംഭവം സംബന്ധിച്ച് തെളിവും നീതി ലഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് നാല് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് തലശ്ശേരി വ്യാപാരി വ്യവസായി സംഘത്തിൽ പരാതി നൽകുന്നത്.
അതിൽ വിശ്വസിച്ച് വ്യാപാരി സംഘത്തിൽ നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ദിവസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകിയിട്ടില്ല.
വ്യാപാരി വ്യവസായി ഏകാപന സമിതി ജില്ലാ കമ്മിറ്റി ഓഫീസിൽ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അടക്കമുള്ള നിക്ഷേപകർ ആലോചന നടത്തി.ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും പ്രതിഷേധവും കഴിഞ്ഞ ദിവസം നടന്നിരുന്നു
Content Highlight: Traders Co-operative Society Investment Fraud Case: Complaint to ED in Thalassery












































