സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
adimage

adimage

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം adimage
2026-07-22T12:32:00 | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

നിയമപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിയെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ പോലീസ് ലംഘിച്ചതായാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേസ് കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ജഡ്ജ് നിശ്ചയിച്ചിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെയാണ് പോലീസ് റിമാൻഡ് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഔപചാരികതകൾ പാലിച്ചശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാവൂ എന്നും കോടതി വ്യക്തമാക്കി.

ഈ കേസിൽ പോലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോ. റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

"പണത്തിന് മീതേ പരുന്തും പറക്കില്ലേ? പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ?" എന്ന് ചോദിച്ച കോടതി, സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ പോലും അറിയാതെയാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചു.

ഒരു ഡിവൈഎസ്പി നേതൃത്വം നൽകിയ അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും അന്വേഷണസംഘത്തെ മാറ്റാൻ സർക്കാരിന് ആകില്ലെന്നും കോടതി പറഞ്ഞു. "സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്" എന്ന് കോടതി കടുപ്പിച്ചു പറഞ്ഞു.

Content Highlight: Nithin Raj Case: Kerala High Court Slams Police and Government for Lapses

adimage

Next TV

adimage
Related Stories
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
adimage
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage