(www.thalasserynews.in)ഡൽഹി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരിയിലും മുൻ കരുതലായി വിവിധ പോലീസ് സംഘങ്ങൾ വ്യാപകമായി പരിശോധന നടത്തി.. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആർപിഎഫ്, ലോക്കൽ പോലീസ് സംഘങ്ങൾ സംയുക്തമായാണ്തിരച്ചിൽ നടത്തിയത്.
റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാറ്റ്ഫോമുകൾ , പുതിയ ബസ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പോലീസ് നായ ചേതകിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. എസ്.ഐ. ജിയാസ്, എ.എസ്.ഐ.മാരായ ബിനീഷ്, സുരേഷ്, സിനിയർ സിവിൽ പോലിസ് ഉദ്യോഗസ്ഥരായ സജീഷ്, രതീഷ്, എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ജാഗ്രതയും പരിശോധനയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Delhi blast; Vigilance and extensive checks at Thalassery railway station and bus stand



.gif)
































