Nov 20, 2025 07:28 PM

തലശേരി:(www.thalasserynews.in)തലശേരിയിൽ ലോറി കടന്നു പോകുന്നതിനിടെ ഇൻ്റർലോക്ക് കട്ട തെറിച്ച് മൊബൈൽ കടയുടെ ചില്ല് തകർന്നു ; ചീള് തെറിച്ച് കടയിലുണ്ടായിരുന്ന മാനേജർക്ക് പരിക്ക്.തലശേരി എ.വി.കെ നായർ റോഡിലെ 4G മൊബൈൽ സ്റ്റോറിൻ്റെ ചില്ലാണ് തകർന്നത്.വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

എ.വി.കെ നായർ റോഡിലെ 4G മൊബൈൽ സ്റ്റോറിൻ്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. കടയുടമ സർഫ്രാസ് ഷെറിയുടെ സഹോദരൻ ഷാനിക്ക് കാലിന് ചീള് തെറിച്ച് പരിക്കേറ്റു. റോഡിന് സമീപത്തായി ഇറക്കി വച്ച ഇൻ്റർലോക്ക് കട്ട ലോറി പോകുമ്പോൾ തെറിച്ചാണ് അപകടമുണ്ടായത്. തിരക്കേറിയ ഭാഗമായതുകൊണ്ടുതന്നെ തലനാരിഴക്കാണ് വൻ അപകടമൊഴിവായതെന്ന് കടയുടമ സർഫ്രാസ് ഷെറി പറഞ്ഞു.

അപകടം നടന്നയുടൻ സമീപത്തിറക്കി വച്ച ഇൻ്റർലോക്ക് കട്ടകൾ ജോലിക്കാർ നീക്കം ചെയ്തു. റോഡ് കോൺക്രീറ്റിനായി റോഡ് അടച്ചിട്ടിട്ട് ദിവസങ്ങളായി. ഒരു ഭാഗത്തെ പണി പൂർത്തീകരിച്ച് കഴിഞ്ഞ ദിവസമാണ് റോഡ് ഭാഗികമായി തുറന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. റോഡ് പണിയിൽ നഗരസഭയും, കരാറുകാരനും കൂടുതൽ ജാഗ്രത പാലിക്കണമെന്നും കടയുടമക്ക് ആവശ്യമായ നഷ്ട പരിഹാരം അനുവദിക്കണമെന്നും

വ്യാപാരി വ്യവസായി സമിതി ടൗൺ പ്രസി. ഇല്യാസ് ചാത്താടി, പൊന്നകം നൗഷാദ്, ദിൽഷാദ് എന്നിവർ ആവശ്യപ്പെട്ടു

In Thalassery, the interlocking block broke and the window of a mobile shop shattered as a lorry passed by; the manager inside the shop was injured when the block fell.

Next TV

Top Stories










Entertainment News