തലശേരി:(www.thalasserynews.in)കോൺഗ്രസിന്റെ മുതിർന്ന നേതാവും 29 വർഷക്കാലം തലശേരി ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റുമായിരുന്ന മമ്പറം ദിവാകരൻ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു.
വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ മമ്പറം വാർഡിൽ നിന്നുമാണ് ദിവാകരൻ ജനവിധി തേടുന്ന ത്. കെ. സുധാകരൻ എംപിയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും ആവശ്യപ്പെ ട്ടതനുസരിച്ചാണ് മത്സരിക്കു ന്നതെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മമ്പറം ദിവാകരൻ പറഞ്ഞു. ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് വർഷം മുമ്പ് പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടി വന്ന ദിവാകരൻ അടുത്ത നാളിലാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
ഒരു കാലത്ത് ഒരു മനസും രണ്ട് ശരീരവുമായിരുന്നു കെ. സുധാകരനും മമ്പറം ദിവാകര നും. 18 വർഷം സംഘടനാ ചുമ തലയുള്ള ഡിസിസി സെക്രട്ടറി യായിരുന്ന ദിവാകരൻ സുധാകരനുമായി അകന്നു കഴിയുകയായിരുന്നു. ദിവാകരൻ്റെ മകളുടെ വിവാഹത്തിൽ സുധാകരൻ പങ്കെടുത്തതോടെ മഞ്ഞുരുകി ഇരുവരും വീണ്ടും ഒന്നിക്കുക യായിരുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് ദിവാകരൻ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി വിജയനെതിരെയും മമ്പറം മത്സരിച്ചിട്ടുണ്ട്
Mambaram Divakaran is the UDF candidate in the 'Mambaram' ward.



.gif)
































