തലശ്ശേരി :(www.thalasserynews.in)ലോറി കടന്നു പോകുന്നതിനിടെ ഇന്റര്‍ലോക്ക് കട്ട തെറിച്ച് ചില്ല് തകര്‍ന്ന എ.വി.കെ നായര്‍റോഡിലെ മൊബൈല്‍ ഷോപ്പ് കട മാരിയമ്മ വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി നൂറ ടീച്ചര്‍ സന്ദര്‍ശിച്ചു. കരാര്‍ ഏറ്റെടുത്തവര്‍ ജാഗ്രതയോടെ റോഡിന്റെ നിര്‍മാണ പ്രവൃത്തി നടത്തണമെന്നും ജനങ്ങളുടെ കണ്ണില്‍പ്പൊടി ഇടുന്ന രീതിയില്‍ വികസനത്തെ കാണരുതെന്നും നൂറ ടീച്ചര്‍ പറഞ്ഞു.
എ.വി.കെ നായര്‍ റോഡിലെ ഫോര്‍ജി മൊബൈല്‍ സ്റ്റോറിന്റെ ചില്ലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തകര്‍ന്നത്.
കടയുടമ സര്‍ഫ്രാസ് ഷെറിയുടെ സഹോദരനും ഷോപ്പ് മാനേജറുമായ ഷാനിക്ക് കാലിനാണ് ചീള് തെറിച്ച് പരുക്കേറ്റത്. റോഡിന് സമീപത്തായി ഇറക്കി വച്ച ഇന്റര്‍ലോക്ക് കട്ട ലോറി പോകുമ്പോള്‍ തെറിച്ചാണ് അപകടമുണ്ടായത്. നേതാക്കളായ
കെ. ഖാലിദ്, റുവൈസ് കെ.മുഹമ്മദ് റഹീസ്, ഫൈസല്‍ നരസിംഹം, എ.പി റഹീം എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പം എത്തിയിരുന്നു.
UDF candidate Noora Teacher says development should not be a hindrance to people's eyes; UDF team visits mobile shop in Thalassery damaged by stone thrown by passing lorry



.gif)
































