തലശേരി:(www.thalasserynews.in) തലശേരി ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. തലശേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് സ്ഥാനാർഥികൾ ജില്ല രജിസ്ട്രാർ മുമ്പാകെ പത്രിക സമർപ്പിച്ചത്.
എൽഡിഎഫ് നേതാക്കളായ കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ, സി പി ഷൈജൻ, കെ കെ ജയപ്രകാശ്, വി ലീല, കല്ലാട്ട് ചന്ദ്രൻ, കെ ശോഭ, എ രമേശ് ബാബു എന്നിവർ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
ന്യൂ മാഹി, എരഞ്ഞോളി, ധർമ്മടം, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലായി വരുന്ന ഡിവിഷനുകളിൽ, അഞ്ചരക്കണ്ടിയിൽ എൻ ഉഷ, മുഴപ്പാലയിൽ എൻ സവിത, പടുവിലായിൽ ഇ എം വിപിൻ ലാൽ, വേങ്ങാട് ടി ദീപു, പാതിരിയാട് കെ പി രേഷ്മ, എരുവട്ടിയിൽ എ സജിത, വടക്കുമ്പാട് എം പി ശ്രീഷ, എരഞ്ഞോളിയിൽ പി വിജു, ന്യൂമാഹിയിൽ സി കെ റീജ, ധർമ്മടത്ത് പി എം പ്രഭാകരൻ മാസ്റ്റർ, കൂടക്കടവിൽ എ റീത്ത, മുഴപ്പിലങ്ങാട് ടി സജിത, പാറപ്രത്ത് വി വി രമേശൻ, പിണറായിയിൽ പി ജസ്ന, പാലയാട് വി കെ സിന്ധു എന്നിവരാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ മുഴുവൻ ഡിവിഷനുകളിലും എൽഡിഎഫ് വിജയിച്ചിരുന്നു.
LDF submits nomination to Thalassery Block Panchayat


.gif)








































