തലശേരി:(www.thalasserynews.in) തലശേരി-മാഹി ബൈപാസില്‍ അനാദി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനം പൂര്‍ണമായും കത്തി നശിച്ചു. ടോള്‍ബൂത്തിന് സമീപം ബാലത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കെ.എല്‍ 58 എ.ജി 1120 നമ്പറിലുള്ള ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്.
ഡ്രൈവര്‍ വെള്ളച്ചാല്‍ സ്വദേശി ഹമ്രാസ് പുകയുരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. എ.സിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. തലശേരിയിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ വി.കെ സന്ദീപിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന യൂനിറ്റ് എത്തിയാണ് തീയണച്ചത്. ബാലത്തില്‍ നിന്ന് ചിറക്കുനിയിലേക്ക് പോകുന്നതിനിടെയാണ് വാഹനത്തില്‍ നിന്നു പുക
ഉയര്‍ന്നത്. ഫയര്‍ റസ്‌ക്യൂ ഓഫിസര്‍മാരായ എ. ഷിജിത്ത്, എം. ബൈജു, എസ്.കെ റിതിന്‍, എം.കെ റിജില്‍, വി. പുരുഷോത്തമന്‍, ആര്‍. ഷെറിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Goods van catches fire while driving on Thalassery-Mahi bypass; driver barely escapes


.gif)








































