കൊച്ചി: ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെയും കണക്കെടുക്കാൻ മുൻ ഹൈക്കോടതി ജഡ്ജി കെ.ടി ശങ്കരനെ നിയോഗിച്ച് ഹൈക്കോടതി. തിരുവാഭരണ രജിസ്റ്ററടക്കം പരിശോധിക്കും. അന്വേഷണത്തിന് രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറണം. വിശ്വസ്തനായ വിദഗ്ധൻ്റെ സഹായത്തോടെ, ശബരിമലയിലെ സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ, പുരാവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെയും സമഗ്രമായ കണക്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
High Court orders inventory of all valuables at Sabarimala