ശബരിമല വികസനത്തിൽ പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാട് ; ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമല വികസനത്തിൽ പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാട് ;  ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Sep 24, 2025 11:39 AM | By Rajina Sandeep

(www.panoornews.in)ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും നിലവില്‍ വരുന്നതാണ്.

കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ്‌ പോലൊരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേ രീതിയിലാകും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസ് വന്നാൽ കേരളത്തിന്റെ തലയിലെഴുത്ത് മാറും. അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് എത്തുകയില്ല. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഇതിനായി സ്ഥലം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. ആലപ്പുഴ എയിംസ് വന്നാൽ തൊട്ടടുത്ത ജില്ലകൾക്കും ഗുണമാകും. കുമരകം കടന്ന് കോട്ടയം വഴി മധുര വരെയുള്ളവർക്ക് എയിംസ് ഗുണകരമാകും. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു.

Union Minister Suresh Gopi says the Centre will take over the Sabarimala temple

Next TV

Related Stories
ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ  കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

Oct 10, 2025 11:16 PM

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം

ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം ; തലശേരിയിൽ മഴ വകവയ്ക്കാതെ കോൺഗ്രസിൻ്റെ പ്രതിഷേധ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ  11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Oct 10, 2025 02:49 PM

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കോഴിക്കോട് ബാലുശ്ശേരിയിൽ 11.5 ഗ്രാം എംഡിഎംഎയും, 7000 രൂപയുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ...

Read More >>
ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി  കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

Oct 10, 2025 01:30 PM

ചിത്രത്തിൽ നിന്ന് ചലച്ചിത്രത്തിലേക്ക് ; മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമാകും

മഞ്ഞോടി കേരള സ്കൂൾ ഓഫ് ആർട്സിലെ മുഴുവൻ വിദ്യാർത്ഥികളും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ...

Read More >>
ഇന്ന്‌  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Oct 10, 2025 12:43 PM

ഇന്ന്‌ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഇന്ന്‌ ഇടിമിന്നലോട് കൂടിയ മഴക്ക്...

Read More >>
മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്

Oct 10, 2025 10:43 AM

മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര സദസ്

മാഹിയിൽ സർവ്വോദയ മണ്ഡലം ഗാന്ധി വിചാര...

Read More >>
ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ;  തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

Oct 9, 2025 02:15 PM

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന് തുടക്കമായി

ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ; തലശേരിയിൽ ടൂറിങ്ങ് ടാക്കീസിന്...

Read More >>
Top Stories

News Roundup

GCC News

//Truevisionall