തലശേരി:(www.thalasserynews.in)ജെ.ലിങ്ക്സ് ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.തലശേരി നഗരസഭാ കൗൺസിലർ കെ. ലിജേഷ് ജെ - ലിങ്ക് കോൺഫ്രൻസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന ഓണാഘോഷം ജേസി ഐ സോൺ പ്രസിഡണ്ട് ജെസിൽ ജയൻ ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ അരുൺ പ്രഭു, സോൺ ചെയർമാൻ ജിസൺ തോമസ് എന്നിവർ മുഖ്യാതിഥികളായി.


സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ശ്രേഷ്ഠാചാര്യ പുരസ്കാരം ശ്രീ നാരായണ വിലാസം യു പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു
ജേസി ഐ തലശേരി റോയൽസ് പ്രസിഡണ്ട് മുഹമ്മദ് ഷഹസാദ് അധ്യക്ഷനായി. കെ.എം സുമേഷ്, സെക്രട്ടറി പി.പി ബിജോയ്, രാജീവ് ബാലകൃഷ്ണൻ, ആഷിക്ക് ഹമീദ്, റെനിൽ എന്നിവർ സംസാരിച്ചു.
JCI Thalassery Royals and J-Com Thalassery 1.0 jointly celebrated Onam; Shreshthacharya Award presented to P. Bejoy Master