തലശ്ശേരി : (www.thalasserynews.in)തറവാട് ഫിസിയോ ന്യൂറോ റീഹാബ് സെന്ററും, ചേറ്റം കുന്ന് റെസിഡൻസ് അസോസിയേഷനും സംയുക്തമായി ലോക ഫിസിയോ തെറാപ്പി ദിനം ആചരിച്ചു കുയ്യാലി ഫിസിയോ ന്യൂറോ റീഹാബ് സെന്റർ ഹാളിലാണ് പരിപാടി നടത്തിയത്.
പ്രോഗ്രാം കോർഡിനേറ്റർ സുഹൈൽ സ്വാഗതം പറഞ്ഞു. അസ്‌ലം മെഡിനോവ അധ്യക്ഷത വഹിച്ച പരിപാടി വാർഡ് കൗൺസിലർ ജ്യോതിഷ് കുമാർ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സമീർ കോയകുട്ടിയും കമ്മിറ്റി സെക്രട്ടറി ഷാനിദും സംസാരിച്ചു.തുടർന്ന് ഫിസിയോ തെറാപ്പിസ്റ്റ്മാരെ ആദരിച്ചു.


ഫിസിയോ തെറാപ്പി ദിനത്തിന്റെ വിഷയമായ ആരോഗ്യകരമായ വാർദ്ധക്യം എന്നാ വിഷയത്തിൽ ഫിസിയോതെറാപ്പിസ്റ്റ് ആഷിഖ് ക്ലാസ്സ് എടുത്തു. നിത്യജീവിതത്തിൽ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മാനസിക ആരോഗ്യം എന്നിവയെ കുറിച് വിശദമായി ക്ലാസ്സ് എടുത്തു.
ഫിസിയൊ തെറാപ്പിസ്റ്റ് ജുമൈല സ്ട്രോക്ക് അവബോധം എന്ന വിഷയതെക്കുറിച്ചു ക്ലാസ്സ് എടുത്തു. എന്താണ് ഫിസിയോ തെറാപ്പി, ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം, സ്'ട്രോക്ക് ന്റെ ലക്ഷണങ്ങൾ, കാരണങ്ങൾ, പോസ്റ്റ് സ്ട്രോക് റീഹാബ് ന്റെ ആവശ്യകത എന്നിവയെക്കുറിച്ചു വിശദീകരിച്ചു.ചേറ്റം കുന്ന് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി രമേശ് നന്ദി അറിയിച്ചു.
Tharavadu Physio Neuro Rehab Center and Chettam Kunnu Residence Association jointly celebrated World Physiotherapy Day.