കണ്ണൂർ:(www.thalasserynews.in)കീശയിൽ പണമില്ലെങ്കിലും ഡിജിറ്റൽ ട്രാവൽ കാർഡ് ഉപയോഗിച്ചു കെഎസ്ആർടിസി ബസുകളിൽ ഇന്നുമുതൽ യാത്ര ചെയ്യാം. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലക ളിൽനിന്നു പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ ഇന്നു മുതൽ ഡിജിറ്റൽ കാർഡ് ഉപയോഗത്തിൽ വരും. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ട്രാവൽ കാർഡ് കണ്ടക്ടറിൽ നിന്നോ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നോ 100 രൂപ നൽകി വാങ്ങാം. 50 രൂപ മുതൽ 3000 രൂപ വരെ റീചാർജ് ചെയ്യാം. റീചാർജ് ചെയ്ത കാർഡ് ഒരു വർഷം വരെ ഉപയോഗിക്കാം.


തിരുവനന്തപുരം, കൊല്ലം ജില്ല കളിലാണു ട്രാവൽ കാർഡ് ആദ്യം നടപ്പാക്കിയത്. കാർഡ് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസിലും യാത്ര ചെയ്യാം.
കെഎസ്ആർടിസി ബസുകളിലെ ഡിജിറ്റൽ ടിക്കറ്റി ങ് മെഷീനിൽ സ്ക്രാച്ച് ചെയ്യാ വുന്ന ട്രാവൽ കാർഡുകളാണു പുതിയത്. കാർഡുകൾ വിൽക്കുന്ന കണ്ടക്ടർക്ക് 10 രൂപ നിരക്കിൽ കമ്മിഷനുണ്ട്.
From today, you can travel on KSRTC buses in Malabar, including Kannur, even if you don't have money; Digital travel card is enough