കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ജൂലൈ 10ന് ആരംഭിക്കും
ജില്ലയിലെ 16 കേന്ദ്രങ്ങളിലായി 1565 പേര്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ പരീക്ഷ എഴുതും. പ്ലസ് വണ്‍ തുല്യതാ പരീക്ഷ എഴുതുന്ന 630 പേരില്‍ 474 സ്ത്രീകളും 156 പുരുഷന്മാരുമാണ്.

ജി എച്ച് എസ് എസ് ചാവശ്ശേരി, ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ് തലശ്ശേരി, കെ പി ആര്‍ ജി എച്ച് എസ് എസ് കല്യാശ്ശേരി, ജി എച്ച് എസ് എസ് പള്ളിക്കുന്ന്, ജി എച്ച് എസ് എസ് മാത്തില്‍, ജി ബി എച്ച് എസ് എസ് മാടായി, ജി എച്ച് എസ് എസ് കൂത്തുപറമ്പ്, സീതീ സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ്, എച്ച് എസ് എസ് മട്ടന്നൂര്‍, മൂത്തേടത്ത് എച്ച് എസ് എസ് തളിപ്പറമ്പ് എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പഠിതാക്കള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു
There are 16 centers in the district for the Higher Secondary Equivalency Examination; the exams will begin on July 10.