(www.panoornews.in)കൊച്ചി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർ പ്പറേഷൻ ലിമിറ്റഡിൻ്റെ (ഐഒസി) പമ്പുകളിൽ മാരുതി സുസുക്കിയുടെ സർവീസ് സെന്ററുകൾ സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തി. ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
ഇന്ധനം നിറയ്ക്കുന്ന ഇടങ്ങളിൽ നിന്നുതന്നെ ഷെഡ്യൂൾ ചെയ്ത അറ്റ കുറ്റപ്പണികളും നിർവഹിക്കാൻ കഴി യുമെന്നതാണ് മാരുതി ഉപഭോക്താ ക്കൾക്കുള്ള ഗുണം. കരാർപ്രകാരം വിപുലമായ റീട്ടെയിൽ സാന്നിധ്യമുള്ള ഇന്ത്യൻ ഓയിൽ, മാരുതി സുസുക്കിയുടെ 5,780-ലധികം സർവീസ് ടച്ച് പോയിന്റുകൾ കൂടുതൽ ശക്തിപ്പെടുത്തും.
Maruti's service center at IOC pumps



.gif)






































