ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ

ആക്രമണത്തിന്റെ സൂത്രധാരന്മാരേയും നടത്തിയവരേയും നിയമത്തിന്റെ മുന്നിലെത്തിക്കണം ; ഇന്ത്യക്കൊപ്പമെന്ന് ലോകനേതാക്കൾ
Apr 23, 2025 12:07 PM | By Rajina Sandeep

(www.thalasserynews.in)ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കി.

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്.

ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

എല്ലാവിധത്തിലുമുള്ള തീവ്രവാദ ശക്തികളേയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.

World leaders stand with India, say masterminds and perpetrators of attack must be brought to justice

Next TV

Related Stories
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Aug 22, 2025 12:09 PM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ...

Read More >>
വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ

Aug 22, 2025 10:19 AM

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ ...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

Aug 21, 2025 10:26 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി.

Aug 21, 2025 02:17 PM

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം തുടങ്ങി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം...

Read More >>
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

Aug 21, 2025 11:10 AM

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall