സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി

സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി
Feb 1, 2025 02:33 PM | By Rajina Sandeep


കണ്ണൂർ: പ്രതിനിധി സമ്മേളനം കണ്ണൂർ തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മ‌ാരക ഹാളിൽ (കോടിയേരി ബാലകൃഷ്ണ‌ൻ നഗർ) പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ പി സഹദേവൻ പതാകയുയർത്തിയതോടെയാണ് മൂന്നു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. എൻ ചന്ദ്രൻ താൽക്കാലിക അധ്യക്ഷനായി.


സ്വാഗത സംഘം ചെയർമാൻ ടി കെ ഗോവിന്ദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, എളമരം കരീം, പി കെ ശ്രീമതി, കെ കെ ശൈലജ, സി എസ് സുജാത, പി സതീദേവി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്, കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, കെ കെ രാഗേഷ്, പി ശശി, ടി വി രാജേഷ്, വി ശിവദാസൻ, വൽസൻ പനോളി, ബിജു കണ്ടക്കൈ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു.


കണ്ണൂർ ജില്ലയിലെ 18 ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കൾ വൈകിട്ട് കണ്ണൂർ തളിപ്പറമ്പ് നഗരം കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വളൻ്റിയർ മാർച്ച് പൊതുസമ്മേളന നഗരിയിൽ സമാപിക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും


പൊതുസമ്മേളനം നടക്കുന്ന ഉണ്ടപ്പറമ്പ് മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ വെള്ളിയാഴ്‌ച വൈകിട്ട് നൂറുകണക്കിന് പ്രവർത്തകരെയും ചുവപ്പ് വളൻ്റിയർമാരെയും സാക്ഷിയാക്കി, ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ സംഘാടകസമിതി ചെയർമാൻ ടി കെ ഗോവിന്ദൻ പതാക ഉയർത്തി. കാവുമ്പായി രക്തസാക്ഷി നഗറിൽനിന്ന് പുറപ്പെട്ട കൊടിമരജാഥയും കരിവെള്ളൂർ രക്തസാക്ഷി നഗറിൽനിന്നുള്ള പതാകജാഥയും അവുങ്ങുംപൊയിലിലെ- ജോസ് - ദാമോദരൻ, പന്നിയൂരിലെ കൃഷ്‌ണൻ, ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്‌മൃതി മണ്ഡപങ്ങളിൽനിന്നുള്ള ദീപശിഖാജാഥകളും പൊതുസമ്മേളന നഗരിയിൽ സംഗമിച്ചു. അത്ലീറ്റുകളുടെ അകമ്പടിയോടെ പ്രയാണം നടത്തിയ ജാഥകളിൽ രക്തസാക്ഷി കുടുംബങ്ങളുടെ സാന്നിധ്യം ആവേശംപകർന്നു.

The Kannur district conference, ahead of the CPI(M) 24th Party Congress, has begun in Taliparamba.

Next TV

Related Stories
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 09:57 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ നാളെ  വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 26, 2025 09:13 PM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്...

Read More >>
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന്  ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

Aug 26, 2025 08:50 PM

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത്...

Read More >>
കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 26, 2025 08:48 PM

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

Aug 26, 2025 02:42 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ...

Read More >>
തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

Aug 26, 2025 11:04 AM

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ്...

Read More >>
Top Stories










//Truevisionall