ഇരിട്ടി :(www.thalasserynews.in) ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു . കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബ്ലോക്ക് 13 ലെ പാലക്കുന്നിൽ കുടിൽ കെട്ടി താമസിക്കുന്ന ശ്രീധരനെയും റീനയുടെയും കുടിലിന് മുകളിലേക്ക് ആന കൂറ്റൻ തെങ്ങ് മറിച്ചിടുകയായിരുന്നു .
സംഭവസമയത്ത് കുടുംബം കുടിലിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി . കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരന്റെ ചികിത്സക്കയി രണ്ടാളും കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ ആയതാണ് ഇവർക്ക്ജീവൻ തിരിച്ചുകിട്ടിയത് .


മറിച്ചായിരുന്നെങ്കിൽ ഇന്നലെ പ്രഭാതം ആറളം പുനരധിവാസമേഖലക്ക് വീണ്ടുമൊരു ദുരന്ത വർത്തകൂടി സമ്മാനിക്കുമായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത് . ഏഴുവർഷത്തിൽ അധികമായി ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയുന്ന ഇവരെപ്പോലെ 60 അധികം കുടുംബങ്ങൾ പുനരധിവാസ മേഖലയിൽ ഉണ്ടെന്നാണ് കണക്ക് .
ബ്ലോക്ക് ഏഴിൽ ഇവർക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമവും ശ്രീധരന്റെ കണ്ണിന് കാഴ്ചയില്ലാത്തതുമാണ് ഇവർ ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയാൻ കാരണം . 100 ൽ അധികം ആനകൾ ചുറ്റിത്തിരിയുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരു ടാർപായയുടെ അടിയിലാണ് കുടുംബം കഴിച്ചുകൂട്ടുന്നത് എന്നത് ഗുരുതരമായ സുരക്ഷാ പ്രശനം തന്നെയാണ് . രണ്ട് പെൺകുട്ടികളെയും കല്യാണം കഴിച്ച് അയച്ചതോടെ കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരനും റീനയും കുടിലിൽ തനിച്ചാണ് താമസം .
Wild elephant hut demolished at Aralam farm