(www.thalasserynews.in)മാധ്യമ പ്രവർത്തകനും തലശ്ശേരി പ്രസ് ഫോറം സിക്രട്ടറിയുമായ അനീഷ് പാതിരിയാട് എഴുതിയ ഹെർമ്മൻ ഗുണ്ടർട്ട് ജീവചരിത്ര പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ പ്രകാശന കർമ്മം നിർവ്വഹിക്കുമെന്ന് അനീഷ് പാതിരിയാട് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന മൂന്നാം വേദിയിൽ വെള്ളിയാഴ്ച വൈകിട്ട് 4 നാണ് പുസ്തക പ്രകാശനം നടക്കുക. സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൽ നിന്നും സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ ഏറ്റുവാങ്ങും. കലാ, സാഹിത്യ, രാഷ്ടിയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
ആധികാരികമായ അറിവുകൾ പ്രധാനം ചെയ്യുന്ന പത്തോളം ചരിത്രഗ്രന്ഥങ്ങളെ ഗവേഷണ തൽപരതയോടെ അവലംബിച്ചും പ്രമുഖരായ ചരിത്രകാരന്മാരെ നേരിൽ കണ്ട് സംശയ നിവൃത്തി വരുത്തിയുമാണ് പുസ്തം രചിച്ചതെന്ന് അനിഷ് പാതിരിയാട് പറഞ്ഞു. 26 കുറിപ്പുകളും അസുലഭ ഫോട്ടോകളും അടങ്ങിയ പുസ്തകം 65 പേജുകളിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനിയാണ് അവതാരിക എഴുതിയത്. ജി.വി.ബുക്സാണ് പ്രസാധകർ. അടുത്ത പുസ്തക രചനയുടെ പണിപ്പുരയിലാണ് താനെന്നും, വിവിധ വിഷയങ്ങൾ അപഗ്രഥിക്കുന്നുണ്ടെന്നും ഗ്രന്ഥകാരൻ അറിയിച്ചു.
Journalist Anish Pathiriyya's debut book, Hermann Gundert Biography, will be released on Friday at the International Book Festival