സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ
adimage

adimage

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ adimage
2026-07-23T21:05:00 | By Rajina Sandeep

സംസ്ഥാനത്തെ 51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ 51,11,908 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്. വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ഗുണഭോക്താക്കളാണ് ഇവർ.

ഇതുകൂടാതെ ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46,456 പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. അടുത്ത മാസം 3-ാം തീയതിക്ക് മുൻപ് മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം പൂർത്തിയാക്കാൻ സർക്കാർ ഉത്തരവ് നൽകി. സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കുകൾ എന്നിവ വഴിയാണ് പെൻഷൻ വിതരണം നടക്കുക.

അതേസമയം പെൻഷൻ വിതരണത്തിനായി മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. പെൻഷൻ കമ്പനിക്ക് വായ്പയായി തുക സമാഹരിക്കുന്നതിനാണ് കൺസോർഷ്യം രൂപീകരിച്ചത്.

9 ശതമാനം പലിശയിൽ 3000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 1325 കോടി രൂപ മാത്രമേ സമാഹരിക്കാനായുള്ളൂ. സർക്കാരിൽ നിന്ന് തുക തിരികെ കിട്ടുന്നതിൽ കാലതാമസമുണ്ടെന്ന പരാതി സഹകരണ സംഘങ്ങൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കൺസോർഷ്യത്തിനുള്ള സാധ്യതകൾ യുഡിഎഫ് സർക്കാർ പരിശോധിക്കുകയാണ്.

നിരവധി കുടുംബങ്ങളുടെ ഏക വരുമാന മാർഗമാണ് പെൻഷൻ. അതിനാൽ കൃത്യസമയത്ത് വിതരണം ഉറപ്പാക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി

Content Highlight: Kerala Social Security Pension July 2026 Distribution Starts Tomorrow for 51 Lakh Beneficiaries

adimage

Next TV

adimage
Related Stories
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
adimage
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
adimage adimage
Top Stories

News Roundup

Entertainment News

adimage